Publish Date: Thu, 06 May 2021 (12:43 IST)
Updated Date: Thu, 06 May 2021 (12:46 IST)
അടുത്തിടെ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രമാണ് ഖോ ഖോ. വിഷു ദിനത്തില്‍(ഏപ്രില്‍ 14) തിയേറ്ററുകളിലെത്തിയ സിനിമ മിനിസ്‌ക്രീനിലേക്ക്. സാറ്റലൈറ്റ് അവകാശങ്ങള്‍ ഏഷ്യാനെറ്റ് നേടി. പ്രദര്‍ശനതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വിടും.
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്.ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്.