കൊവിഡ് രണ്ടാം തരംഗവ്യാപനത്തിൽ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. ട്വിറ്ററിലാണ് ഖുശ്‌ബു ഇക്കാര്യം പറഞ്ഞത്.
നമ്മൾ ഉൾപ്പെടുന്ന ജനങ്ങൾ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കൊവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ദയവായി നിങ്ങൾ ലോക്ക്ഡൗൺ നിർദേശങ്ങൾ വായിക്കു. എന്നാണ് ഖുശ്‌ബുവിന്റെ ട്വീറ്റ്. തമിഴ്‌നാട്ടിൽ കൊവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡുമായുള്ള യുദ്ധം സര്‍ക്കാര്‍ ഒറ്റക്ക് നടത്തേണ്ടതല്ല. നമ്മളും അതില്‍ മുഖ്യ പങ്കാളികളാണെന്ന് ഖുശ്ബു ട്വീറ്റ് ചെയ്‌തിരുന്നു.