Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'വിജയകാന്ത് സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യന്‍'; അനുശോചിച്ച് ഖുശ്ബു സുന്ദര്‍

ഖുശ്ബു സുന്ദര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഡിസം‌ബര്‍ 2023 (10:17 IST)
നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ വിയോഗം തമിഴ് സിനിമ ലോകത്തെ സങ്കടത്തിലാഴ്ത്തി.കൊവിഡ് ബാധിതനായ അദ്ദേഹത്തിന് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
 
വിജയകാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഖുശ്ബു സുന്ദര്‍.
 
'നമുക്ക് ഒരു രത്‌നത്തെ നഷ്ടപ്പെട്ടു. സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യന്‍. ശരിക്കും ഇതിനേക്കാള്‍ ഒരുപാട് അര്‍ഹതപ്പെടാവുന്ന മനുഷ്യന്‍. ഞങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍, നമ്മുടെ വിജയകാന്ത്. സര്‍, നിങ്ങള്‍ ഒടുവില്‍ സമാധാനത്തിലാണെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഗാധമായ അനുശോചനം. ഓം ശാന്തി.',-ഖുശ്ബു സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകറിലൂടെ തമിഴകത്തിന്റെ ക്യാപ്റ്റന്‍, തമിഴ് താരം വിജയകാന്ത് വിട വാങ്ങി