Webdunia - Bharat's app for daily news and videos

Install App

'സിംഗിളാണ്, നല്ലൊരു മലയാളി പെണ്‍കുട്ടിയെ കിട്ടിയാല്‍ വിവാഹം കഴിച്ച് കേരളത്തില്‍ കൂടണം': ആഗ്രഹം പറഞ്ഞ് കിലി പോള്‍

കിലി ഇപ്പോൾ കേരളത്തിലുണ്ട്.

നിഹാരിക കെ.എസ്
ബുധന്‍, 28 മെയ് 2025 (12:32 IST)
സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തും കേരളത്തിൽ ആരാധകരെ ഉണ്ടാക്കിയ ഇൻഫ്ളുവൻസർ ആണ് കിലി പോൾ. ടാന്‍സാനിയക്കാരനായ കിലി പോളിനെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ സോഷ്യൽ മീഡിയയിൽ സ്‌നേഹപൂര്‍വം വിളിക്കുന്നത്. കേരളത്തിനോടുള്ള സ്നേഹം കിലി പ്രകടിപ്പിക്കാറുമുണ്ട്. കിലി ഇപ്പോൾ കേരളത്തിലുണ്ട്.
 
കിലി ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയിൽ ലുലു മാളിൽ കിലി എത്തിയിരുന്നു. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം കഴിച്ച് കേരളത്തിൽ കൂടാണമെന്ന് പറയുകയാണ് കിലി. വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പറഞ്ഞു.
 
ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. ശോഭനയാണ് മലയാളത്തിലെ ഇഷ്ടനടിയെന്നും നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയാണ് കൂടുതൽ ഇഷ്ടമെന്നും കിലി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ 'ആരുപറഞ്ഞു ആരുപറഞ്ഞു' എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു.
 
അതേസമയം, എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിക്കുന്ന സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ സംവിധാനം സതീഷ് തൻവിയാണ്. അൽത്താഫും അനാർക്കലി മരക്കാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്; അതീവ ജാഗ്രത

Kamal Haasan: കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഡിഎംകെ

തമിഴ്‌നാട്ടില്‍ കനത്തമഴ: ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരം റദ്ദാക്കി

രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 43ശതമാനവും കേരളത്തില്‍; ഇന്ത്യയില്‍ എന്തുകൊണ്ടാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്

Kamal Haasan: 'കന്നഡ ഭാഷയുടെ ജനനം തമിഴില്‍ നിന്ന്'; കമല്‍ഹാസന്റെ പരാമര്‍ശം വിവാദത്തില്‍, കര്‍ണാടകയില്‍ പ്രതിഷേധം

അടുത്ത ലേഖനം
Show comments