Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്സ് എന്റര്‍ടൈനര്‍ തന്നെ !'കിംഗ് ഓഫ് കൊത്ത' ഓണത്തിന്, ടീസര്‍ കണ്ടില്ലേ?

King of Kotha Official Teaser

കെ ആര്‍ അനൂപ്

, വ്യാഴം, 29 ജൂണ്‍ 2023 (09:14 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' ഓണത്തിന് പ്രദര്‍ശനത്തിന് എത്തും. മാസ്സ് എന്റര്‍ടൈനര്‍ തന്നെയാണെന്ന് ഉറപ്പിച്ച് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
 
49 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു 2.5 ലക്ഷം ലൈക്കുകള്‍ ടീസിറിന് ആദ്യത്തെ 14 മണിക്കൂറില്‍ നിന്ന് യൂട്യൂബില്‍ നിന്ന് മാത്രം ലഭിച്ചു. 
 താന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സെറ്റായിരുന്നു കൊത്തയുടേതെന്ന് ഗോകുല്‍ സുരേഷ് പറഞ്ഞിരുന്നു. 
 
ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, നൈല ഉഷ പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.വെഫറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നറിയാം ആര്‍ഡിഎക്‌സിന്റെ പുതിയ വിശേഷങ്ങള്‍, ടീസര്‍ വൈകുന്നേരം