പ്രശസ്ത ഗായകന്‍ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.
സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്
തൊണ്ണൂറുകളുടെ അവസാനത്തില്‍ ,കേബിള്‍ ടിവിക്കാര്‍ മാസപ്പിരിവ് തുടങ്ങിയ സമയത്ത് കുറേ നാളത്തെ ആഗ്രഹത്തിന് ശേഷം വീട്ടില്‍ കേബിള്‍ കണക്ഷന്‍ കിട്ടി .. 5 മണിക്ക് സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ആദ്യം ഓണ്‍ ചെയ്യുന്നത് ടി വി യാണ് പിന്നെയാണ് കുളി .. Mtv യില്‍ അപ്പൊ നിഖില്‍ ചിന്നപ്പ പുതിയ പാട്ടുകളെ ലോകത്തിന്റെ എല്ലാ മൂലയില്‍ നിന്നും തൂത്തുകൂട്ടികൊണ്ടുവന്ന് കേള്‍പ്പിക്കും ! പാട്ട് എതാണ് എന്ന് പോലുമറിയാത്ത , ഏറ്റുപാടാന്‍ അറിയാത്ത, പരിചയമില്ലാത്ത ഭാഷകള്‍ , റാപ്പുകള്‍ , പ്രയോഗങ്ങള്‍ , ചീത്തവിളികള്‍ , അതിനിടയില്‍ look at this new kid on the block ,guys this one needs a strong attention ,desi Brayan Adams! here is KK with his debut album 'PAL' പിന്നെ അവിടെ നിന്ന് ആ പാട്ട് നിര്‍ത്താതെ കേട്ടിട്ടുണ്ട് , കുറെ തവണ പാടിയിട്ടുമുണ്ട് ... ഒരിക്കല്‍ അല്‍പ്പം പൈസ കയ്യില്‍ വന്നപ്പോ എറണാകുളം പോയി മ്യൂസിക് വേള്‍ഡ് എന്ന ഷോപ്പില്‍ നിന്ന് PAL ഇന്റെ കാസ്സറ്റ് വാങ്ങി... അപ്പൊ മുതല്‍, മലയാളി ആണ് എന്നറിഞ്ഞമുതല്‍, ലെസ്ലി ലൂയിസ്സ് പ്രൊഡക്ഷനില്‍ ആണ് എന്നറിഞ്ഞത് മുതല്‍ നിങ്ങളോട് ഒരു ഇഷ്ട്ടമുണ്ട് , നിങ്ങളുടെ ശബ്ദത്തിന്റെ ത്രോ ,ഡെപ്ത് ,റേഞ്ച് , എല്ലാത്തിനെക്കുറിച്ചും അറിയാവുന്നപോലെയൊക്കെ ആരോടൊക്കെയോ കുറെ തവണ പറഞ്ഞിട്ടുമുണ്ട് . ചപ്പ ചപ്പ മുതല്‍ , ഉയിരിന്നുയിരെ വരെ .. തടപ് തടപ് മുതല്‍ കല്‍ കി ഹി ബാത്ത് വരെ ... KK ' Kal Miljaaye , tho hogi Khush-Naseebi '