Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kollam Sudhi: നടനും ടെലിവിഷന്‍ താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലി അടക്കമുള്ളവര്‍ക്ക് പരുക്ക്

കോഴിക്കോട് വടകരയില്‍ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്

Kollam Sudhi died in car accident
, തിങ്കള്‍, 5 ജൂണ്‍ 2023 (08:06 IST)
Kollam Sudhi: നടനും ടെലിവിഷന്‍ താരവുമായ കൊല്ലം സുധി തൃശൂരിലെ വാഹനാപകടത്തില്‍ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കൊല്ലം സുധി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മറ്റ് കാര്‍ യാത്രക്കാരായ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
കോഴിക്കോട് വടകരയില്‍ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. 
 
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' ആണ് ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

90കളില്‍ തിളങ്ങിനിന്ന നായിക, തല അജിത്തിന്റെ കാമുകി, നിര്‍ണ്ണയത്തില്‍ ലാലേട്ടനൊപ്പം തകര്‍ത്തഭിനയിച്ച ഹീരയെ ഓര്‍മയുണ്ടോ?