Publish Date: Mon, 07 Nov 2022 (15:18 IST)
Updated Date: Mon, 07 Nov 2022 (15:20 IST)
കൂമന്‍ സിനിമയ്ക്ക് കൈയ്യടിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ആസിഫലി തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ജീത്തു ജോസഫ് ഒരിക്കല്‍ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചെന്നും അദ്ദേഹം പറയുന്നു.
'കൂമന്‍ എന്ന ചിത്രം കാണാന്‍ സാധിച്ചു.... ഈ ചിത്രം സമ്മാനിച്ചത് വളരെ മികച്ച ഒരു ദൃശ്യാനുഭവമാണ്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം.. ജീത്തു ജോസഫ് ഒരിക്കല്‍ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോള്‍, ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്..ഇത്രയും മികച്ച ഒരനുഭവം സമ്മാനിച്ചതിന് കൂമന്റെ ഓരോ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.'-ഷാജി കൈലാസ് കുറിച്ചു.