Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾ ക്ലിക്കാവും എന്ന് പറഞ്ഞ് അനുഗ്രഹിച്ചത് ഷക്കീല, എ പടത്തിലെ നായകൻ മലയാള സിനിമയിൽ നായകനായ കഥ

കുട്ടിക്കൽ ജയചന്ദ്രൻ
, ശനി, 21 നവം‌ബര്‍ 2020 (17:51 IST)
അഡൾട്ട് സിനിമയിൽ നായകനായെത്തി മലയാള സിനിമയിൽ ഹീറോ ആയി മാറിയതിനെ പറ്റി നടൻ കുട്ടിക്കല്‍ ജയചന്ദ്രന്‍. സിനിമാ പാരമ്പര്യം ഒന്നുമില്ലാതെ അഭിനയമോഹം കൊണ്ട് സിനിമയിലെത്തി, രാസലീല എന്ന ചിത്രത്തിൽ ഒരു കോമഡി വേഷത്തിനായി എത്തുകയും ഒടുവിൽ ഷക്കീലയ്‌ക്കൊപ്പം അഡൾട്ട് ചിത്രത്തിൽ നായകനായതുമായ കഥയാണ് കുട്ടിക്കൽ ജയചന്ദ്രൻ പറയുന്നത്. 
 
 ഷക്കീലക്കൊപ്പം നായകനായപ്പോൾ ങ്ങള്‍ ക്ലിക്കാകും എന്ന പറഞ്ഞ് അനുഗ്രഹിച്ച ഷക്കീലയെ കുറിച്ചാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
 
കുട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
 
യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! 
 
'രാസലീല'യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ  പറഞ്ഞു 'നിൻെറ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കൾ ക്ലിക്കാവും!'
 
പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി 'കൂട്ടിക്കൽ ജയചന്ദ്രൻ' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യിൽ നായകനായി! 'A' പ്പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എന്റെ പ്രേക്ഷകർക്കും നന്ദി.
എന്റെറെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ...
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനീഷിനെയോ,ദിലീപിനെയോ അല്ല, അമ്മയിൽ നിന്നും പുറത്താക്കേണ്ടറ്റ് മറ്റ് പലരെയുമാണ്