Publish Date: Thu, 17 Feb 2022 (10:10 IST)
Updated Date: Thu, 17 Feb 2022 (10:14 IST)
നടന്‍ മനോജ് കെ ജയനും കോട്ടയം സ്വദേശിയാണ്. അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു. തന്റെ നാട്ടുകാരനായ കോട്ടയം പ്രദീപിന്റെ ഓര്‍മ്മകളിലാണ് താരം.
'കോട്ടയം പ്രദീപ് വളരെ അപ്രതീക്ഷിതമായ വിയോഗം.എന്റെ നാട്ടുകാരന്‍ ,സിനിമയെ ഒരുപാട് സ്‌നേഹിച്ച കലാകാരന്‍. ചെറുതും ,വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സജീവ സാന്നിദ്ധ്യം .ആദരാഞ്ജലികള്‍'-മനോജ് കെ ജയന്‍ കുറിച്ചു.