തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരായി ലോകമെങ്ങും ഉയർന്നു വന്ന ക്യാമ്പയിനാണ് മീടു ക്യാമ്പയിൻ. ലോകമെങ്ങും മീടുവിന്റെ ഭാഗമായി നിരവധി സ്ത്രീകൾ തങ്ങൾക്ക് നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തി.
എന്നാൽ മീടു ക്യാമ്പയിനുകൾക്ക് ഏറെ മുൻപ് തനിക്ക് നേരിട്ട ലൈംഗിക അതിക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയ നടിയാണ് കെപിഎസി ലളിത. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടെന്ന് അറിയപ്പെടുന്ന അടൂര്‍ ഭാസിയില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് ലളിത പറയുന്നു.അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചത്. അടൂർ ഭാസിക്കെതിരെ പരാതി നൽകാൻ നീയാര് എന്ന് ചോദിച്ചെത്തിയ ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനോട് ലളിത ഒരിക്കൽ പൊട്ടിത്തെറിക്കുക കൂടി ചെയ്‌തു.
നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും' എന്നാണ് ഉമ്മറിന്‍റെ മുഖത്ത് നോക്കി ലളിത അന്ന് പറഞ്ഞത്. സംഭവത്തെ തുടർന്ന് അടൂർ ഭാസി ഇടപെട്ട് തന്നെ നിരവധി ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കെപിഎസി ലളിത പിന്നീട് മനസ്സ് തുറന്നു. അടൂർ ഭാസിക്ക് വഴങ്ങാത്തതിനെ തുടർന്ന് ഒരുപാട് തവണ അപമാനിക്കപ്പെട്ടു. ഇത് സഹിക്കാൻ വയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിന് പരാതി നൽകിയതെന്നും ലളിത പറഞ്ഞു.