'അച്ഛന്റെ പിറന്നാളാ..'; ആശംസകളുമായി മകള്‍ അഹാന,കൃഷ്ണകുമാറിന് എത്ര പ്രായമായി?

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂണ്‍ 2024 (11:05 IST)
Krishna kumar, Ahaana krishna
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയ്ക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ് ജൂണ്‍ 12. അച്ഛന്‍ കൃഷ്ണകുമാര്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെ ആശംസകളുമായി എത്തിയിരിക്കുകയാണ് അഹാന. 
 
കൃഷ്ണകുമാറിന് 56 വയസ്സായി. 1968ല്‍ തിരുവനന്തപുരത്താണ് നടന്‍ ജനിച്ചത്.
4 പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ കൃഷ്ണകുമാര്‍.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. നടി അഹാനയെക്കാള്‍ 10 വയസ്സ് കുറവുണ്ട് ഹന്‍സികയ്ക്ക്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ ആണ് വിജയിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിനും അഹാന മറുപടി നല്‍കുകയുണ്ടായി.അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരിയായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അഹാന പറഞ്ഞിരുന്നു. മകള്‍ എന്ന നിലയിലാണ് താന്‍ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും അഹാന പറഞ്ഞിരുന്നു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments