Publish Date: Thu, 07 Jan 2021 (14:05 IST)
Updated Date: Thu, 07 Jan 2021 (14:28 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്നതിൽ എന്തിനാണ് ആളുകൾ തന്നോട് അസഹിഷ്‌ണുത കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് നടൻ കൃഷ്‌ണകുമാർ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്‌ണകുമാർ ഇക്കാര്യം പറഞ്ഞത്.
ഞാൻ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാൻ പിന്തുണയ്ക്കുന്നു. ഇതിൽ മറ്റുള്ളവർക്ക് എന്താണ് ഇത്രയും അസഹിഷ്ണുത, അറുപത് കൊല്ലക്കാലം ഇന്ത്യയെ കോൺഗ്രസാണ് ഭരിച്ചത്.തുടർന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ മുഴുവൻ മാറ്റങ്ങൾ ആയിരുന്നു സംഭവിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും കോൺഗ്രസ് പാർട്ടിയിലെയും നേതാക്കളുമായി എനിക്ക് നല്ല ബന്ധമാണുള്ളത്.രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോൾ അതിൽ സുഖം കിട്ടുന്നവർ അങ്ങനെ ചെയ്യട്ടെ. നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവർക്കു നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ കൃഷ്‌ണകുമാർ പറഞ്ഞു.