മോദിയെ ഞാൻ പിന്തുണയ്‌ക്കുന്നതിന് മറ്റുള്ളവർക്കെന്താ പ്രശ്‌നം?: കൃഷ്‌ണകുമാര്‍

Webdunia
വ്യാഴം, 7 ജനുവരി 2021 (14:05 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്നതിൽ എന്തിനാണ് ആളുകൾ തന്നോട് അസഹിഷ്‌ണുത കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് നടൻ കൃഷ്‌ണകുമാർ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്‌ണകുമാർ ഇക്കാര്യം പറഞ്ഞത്.
 
ഞാൻ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാൻ പിന്തുണയ്ക്കുന്നു. ഇതിൽ മറ്റുള്ളവർക്ക് എന്താണ് ഇത്രയും അസഹിഷ്ണുത, അറുപത് കൊല്ലക്കാലം ഇന്ത്യയെ കോൺഗ്രസാണ് ഭരിച്ചത്.തുടർന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു.  ബിജെപി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ മുഴുവൻ മാറ്റങ്ങൾ ആയിരുന്നു സംഭവിച്ചത്.
 
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും കോൺഗ്രസ് പാർട്ടിയിലെയും നേതാക്കളുമായി എനിക്ക് നല്ല ബന്ധമാണുള്ളത്.രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോൾ അതിൽ സുഖം കിട്ടുന്നവർ അങ്ങനെ ചെയ്യട്ടെ. നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവർക്കു നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ കൃഷ്‌ണകുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments