Publish Date: Tue, 27 Jul 2021 (09:00 IST)
Updated Date: Tue, 27 Jul 2021 (09:02 IST)
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര 58-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രയ്ക്ക് ജന്മദിനാശംസകൾ നേരുന്നത്. ഇപ്പോഴിതാ ഗായിക സുജാത മോഹൻ ആശംസ അറിയിച്ചു കൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'ജന്മദിനാശംസകൾ പ്രിയപ്പെട്ട കെ എസ് ചിത്ര.നിങ്ങൾക്ക് ഇനിയും നിരവധി വർഷത്തെ മനോഹരമായ ആലാപനവും സമാധാനവും ആരോഗ്യവും നേരുന്നു'-സുജാത കുറിച്ചു
മലയാളം ,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃതം, തുടങ്ങി നിരവധി വിദേശ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് ആറ് തവണ അവർ നേടിയിട്ടുണ്ട്.എയർ റഹ്മാനും കെ എസ് ചിത്രയും തമ്മിലുള്ള കോമ്പിനേഷനിൽ പിറന്ന ഗാനങ്ങൾ എന്ന് ഇന്നും നമ്മുടെയെല്ലാം ചുണ്ടുകളിൽ ഉണ്ട്.