നാടകവേദിയില്‍ നിന്നാണ് കെ.ടി.എസ്.പടന്നയില്‍ സിനിമയിലേക്ക് എത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ പടന്നയില്‍ പിന്നീട് നാടകവേദികളില്‍ സജീവമായി. ദിവസം മൂന്ന് നാടകങ്ങള്‍ വരെ കളിച്ചിരുന്നു. ഒരു നാടകവേദിയില്‍വച്ചാണ് കെ.ടി.എസ്.പടന്നയിലിന് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. തിരുവനന്തപുരത്ത് വച്ച് ഒരു നാടകം കളിക്കുന്നതിനിടെ പടന്നയിലിനെ സംവിധായകന്‍ രാജസേനന്‍ കണ്ടുമുട്ടി. നല്ല നടനാണ് പടന്നയില്‍ എന്ന് മനസിലാക്കിയ രാജസേനന്‍ തന്റെ അടുത്ത സിനിമയിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തു. അങ്ങനെ നാടകനടന്‍ സിനിമാ നടന്‍ ആയി. 'അനിയന്‍ ബാവ ചേട്ടന്‍ ബാവ' എന്ന രാജസേനന്‍ ചിത്രത്തിലൂടെയാണ് രാജസേനന്‍ കെ.ടി.എസ്.പടന്നയിലിനെ മലയാള സിനിമാലോകത്തേക്ക് കൊണ്ടുവന്നത്. സിനിമ സൂപ്പര്‍ഹിറ്റായി. പിന്നീട് കെ.ടി.എസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
88-ാം വയസ്സിലാണ് കെ.ടി.എസ്.പടന്നയിലിന്റെ വിടവാങ്ങല്‍. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. കെ.ടി.സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്.