വിവാഹിതനായ പ്രമുഖനൊപ്പം 27 വർഷം ലിവ് ഇൻ റിലേഷനിലായിരുന്നു, അയാൾക്ക് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചു

അഭിറാം മനോഹർ
ശനി, 6 സെപ്‌റ്റംബര്‍ 2025 (15:55 IST)
ഗായകന്‍ കുമാര്‍ സാനുവുമായി ബന്ധമുണ്ടെന്ന രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയായിരുന്നു കുനിക സദാനന്ദ്. ബിഗ്‌ബോസ് ഹിന്ദി പതിപ്പിലടക്കം പങ്കെടുത്തെ കുനിക ഇക്കാര്യത്തില്‍ വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിവാഹിതനായ ഒരാളുമായി 27 വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്ന് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുകയാണ് കുനിക.
 
27 വര്‍ഷത്തോളമായി ആ ബന്ധം ഞാന്‍ രഹസ്യമാക്കി വെച്ചു. ഇപ്പോള്‍ അതിനെ പടി സംസാരിക്കുകയാണ്. അദ്ദേഹം വിവാഹിതനായ വ്യക്തിയായിരുന്നു. പിന്നീട് ഭാര്യയുമായി വേര്‍പിരിഞ്ഞു. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ആ സമയത്ത് ഞാന്‍ വിവാഹിതയായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. എന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസിലായപ്പോള്‍ ആ ബന്ധം ഞാന്‍ ഉപേക്ഷിച്ചു. കുനിക വ്യക്തമാക്കി.
 
 ആരുടെയും പേര് കുനിക പരാമര്‍ശിച്ചില്ലെങ്കിലും മുന്‍പ് പുറത്തുവന്ന പല അഭ്യൂഹങ്ങളിലും ആ വ്യക്തി കുമാര്‍ സാനുവാണ് എന്നത് വ്യക്തമാണ്. നേരത്തെ മറ്റൊരു അഭിമുഖത്തില്‍ താന്‍ കുമാര്‍ സാനുവിന് ഭാര്യയെ പോലെയായിരുന്നുവെന്ന് കുനിക സദാനന്ദ് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ മത്സരിക്കുന്ന സമയത്ത് ഈ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments