Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

Kangana ranaut, Dating culture, Live in relationship, Indian youth,കങ്കണ റണാവത്ത്, ഡേറ്റിംഗ്, ലിവ് ഇൻ റിലേഷൻഷിപ്പ്, ഇന്ത്യൻ യുവത്വം

അഭിറാം മനോഹർ

, ചൊവ്വ, 19 ഓഗസ്റ്റ് 2025 (20:34 IST)
ഡേറ്റിംഗ് ആപ്പ് സംസ്‌കാരത്തെയും അത് ഉപയോഗിക്കുന്ന വ്യക്തികളെയും വിമര്‍ശിച്ച് ബിജെപി എം പിയും നടിയുമായ കങ്കണ റണാവത്ത്. ആധുനിക ഡേറ്റിങ്ങും ലിവ് ഇന്‍ റിലേഷന്‍ഷിപ്പും ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുകയാണെന്ന ആശങ്കയാണ് താരം പങ്കുവെച്ചത്. ഫോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശം.
 
ഒരു ഡേറ്റിങ് ആപ്പില്‍ പ്രൊഫൈന്‍ ഉണ്ടാക്കുന്നത് എപ്പോഴെങ്കിലും ചിന്തിക്കുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. അങ്ങനെ ആപ്പുകളില്‍ വരാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടേയില്ല. എന്നെ സംബന്ധിച്ച് അതൊരു മോശം പ്രവര്‍ത്തിയാണ്. അത്തരം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെ പറ്റി പോലും എനിക്ക് ചിന്തിക്കാനാവില്ല. ഡേറ്റിങ് എന്ന പേരില്‍ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്നുള്ളത്.
 
ഭാര്യയോട് വിശ്വസ്തത പുലര്‍ത്താനുള്ള പുരുഷന്റെ പ്രതിജ്ഞയാണ് വിവാഹം. നല്ല ആളുകളെ നിങ്ങള്‍ക്ക് ജോലിയിലൂടെ പരിചയപ്പെടാനാകും. കോളേജില്‍ പഠിക്കുമ്പോല്‍ സൗഹൃദങ്ങള്‍ ലഭിക്കും. ഇങ്ങനെയൊന്നും നിങ്ങള്‍ക്ക് ആരെയും കണ്ടുമുട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രം ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കു. കങ്കണ പറഞ്ഞു. സമൂഹത്തില്‍ വിവാഹങ്ങള്‍ പ്രധാനമാണെന്നും ലിവ് ഇന്‍ റിലേഷനെ പിന്തുണയ്ക്കാന്‍ തനിക്കാവില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം