Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം വരവിൽ കൂടെ അഭിനയിക്കാൻ പല നായികമാരും മടിച്ചു: കുഞ്ചാക്കോ ബോബൻ

രണ്ടാം വരവിൽ കൂടെ അഭിനയിക്കാൻ പല നായികമാരും മടിച്ചു: കുഞ്ചാക്കോ ബോബൻ
, വെള്ളി, 17 ജൂലൈ 2020 (14:04 IST)
1997ൽ അനിയത്തിപ്രാവെന്ന മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിൽ ഒന്നിലൂടെ അരങ്ങേറിയ നടനാണ് മലയാളത്തിന്റെ ചോക്ക്‌ളേറ്റ് നായകനായ കുഞ്ചാക്കോ ബോബൻ. പിന്നീട് കുറെയേറെ ഹിറ്റ് ചിത്രങ്ങൾ നൽകിയെങ്കിലും പിന്നീട് തുടർപരാജയങ്ങൾ സംഭവിക്കുകയും 2006ന് ശേഷം കുഞ്ചാക്കോ ബോബൻ സിനിമയിൽ നിന്നും മാറി നിൽക്കുകയും ചെയ്‌തു.
 
തന്റെ രണ്ടാം വരവിൽ അനുഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തിരികെ സിനിമയിൽ വന്ന സമയത്ത് താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. പലരും നായികയായി വിളിച്ചപ്പോൾ ഒന്ന് വലിഞ്ഞിട്ടുണ്ട്.എന്നാൽ അവരുടെ ഭാഗം ചിന്തിക്കുമ്പോൾ അതിൽ വിഷമം തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവിന് പിന്നാലെ വിസ്‌മയയും സിനിമയിലേയ്‌ക്ക്, അരങ്ങേറ്റം ബറോസിലൂടെ!!