Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുറി'യുടെ 'പരസ്യ കാഴ്ച ദൃശ്യം' ! മനസ്സിലായില്ലേ? ട്രെയിലര്‍ ഇന്ന് എത്തും

'കുറി'യുടെ 'പരസ്യ കാഴ്ച ദൃശ്യം' ! മനസ്സിലായില്ലേ? ട്രെയിലര്‍ ഇന്ന് എത്തും

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ജൂലൈ 2022 (12:03 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(kuri movie). ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച സിനിമയിലെ ട്രെയിലര്‍ ഇന്ന് എത്തും.വൈകിട്ട് 5 മണിക്ക്; പ്രിയ താരങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ താളുകളിലൂടെ നിങ്ങളിലേക്കെത്തുമെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
 
കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
  ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളോട് പൊറുക്കുക,നൊമ്പരത്തോടെ റോക്കറ്റ്രീ കണ്ടു,കണ്ണ് നനയിച്ചു, സംവിധായകന്‍ സിദ്ദിഖിന്റെ കുറിപ്പ്