Webdunia - Bharat's app for daily news and videos

Install App

“എന്നെ ഇനി ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും” - ദുൽക്കർ ഇങ്ങനെ പറയാൻ കാരണമെന്ത് ?

കെ ആർ അനൂപ്
ചൊവ്വ, 28 ജൂലൈ 2020 (13:40 IST)
ദുൽഖർ സൽമാൻ തൻറെ ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ ദുൽഖറിൻറെ പുതിയ ചിത്രമായ കുറുപ്പിൻറെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദുൽഖർ സൽമാൻ തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമ സുകുമാരക്കുറുപ്പിൻറെ ജീവിതത്തെ ആസ്പദമാക്കിയാണ്. “എന്തായാലും ഒരു കാര്യം ഉറപ്പാ, എന്നെ ഇനി ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും. അത് കാക്കി ആണെങ്കിലും ശരി ഖദർ ആണെങ്കിലും ശരി” - എന്നാണ് ദുൽഖർ വീഡിയോയിൽ പറയുന്നത്. 
 
ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ, ശോഭിത ധൂലിപാല, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൻറെ ഭാഗമാണ്. ജിതിൻ കെ ജോസ് ആണ് കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയൽ, സയൂജ് നായർ എന്നിവർ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments