നൊ‌സ്റ്റാള്‍‌ജിയ ഉണര്‍ത്തിയ വിജയം; ബാംഗ്ലൂർ ഡെയ്‌സിന്റെ 6 വർഷങ്ങൾ

കെ ആര്‍ അനൂപ്

ശനി, 30 മെയ് 2020 (16:32 IST)
അഞ്ജലി മേനോൻ ബിഗ് സ്ക്രീനിൽ തീർത്ത ചലച്ചിത്ര വിസ്മയം ബാംഗ്ലൂർ ഡേയ്സ് സിനിമ പ്രേമികളുടെ അരികിലെത്തിയിട്ട് ആറ്‌ വർഷങ്ങള്‍ തികയുന്നു.ബാംഗ്ലൂർ ഡേയ്സിലെ കുട്ടനും, അർജുനും, ദിവ്യയും, ദാസുമെല്ലാം ആരാധകരുടെ മനസ്സിൽ ഇന്നും മായാതെ  നിൽക്കുന്ന കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന് റീമേക്ക് ഉണ്ടായതും. 2014 മേയ് 30നായിരുന്നു ബാംഗ്ലൂർ ഡേയ്സ് തിയേറ്ററുകളിലേക്ക് എത്തിയത്. 
 
അഞ്ജലി മേനോന്‍റെ മികച്ച തിരക്കഥയും കഴിവുള്ള  അണിയറപ്രവർത്തകരും അഭിനേതാക്കളും കൂടിച്ചേർന്നപ്പോൾ സിനിമ വൻ വിജയമായി മാറി. ഉസ്താദ് ഹോട്ടൽ എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് അഞ്ജലി മേനോൻ ബാംഗ്ലൂർ ഡെയ്സ് ചെയ്തത്. ചിത്രത്തിലെ ഗോപി സുന്ദറിന്റെ ഗാനങ്ങളും മികച്ചതായിരുന്നു.
 
സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും സിനിമ കാണുന്ന പ്രേക്ഷകൻറെ ഹൃദയത്തിലേക്ക് ഇറക്കിവിടുവാനും അഞ്ജലി മേനോന് സാധിച്ചു. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവർ ചേർന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സ് നിർമ്മിച്ചത്. ഉസ്താദ് ഹോട്ടലിന് ശേഷം അഞ്ജലി മേനോനും അൻവർ റഷീദും ഒരുമിച്ച ചിത്രം കൂടിയാണ് ബാംഗ്ലൂർ ഡെയ്സ്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി