Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം ഡിഎംകെ, പിന്നെ കോണ്‍ഗ്രസ്, അവസാനം ബിജെപി; ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

ആദ്യം ഡിഎംകെ, പിന്നെ കോണ്‍ഗ്രസ്, അവസാനം ബിജെപി; ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (12:20 IST)
തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ 51-ാം ജന്മദിനമാണ് ഇന്ന്. നഖാത് ഖാന്‍ എന്ന പേര് മാറ്റിയാണ് താരം ഖുശ്ബു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മുസ്ലിം ആയിരുന്ന ഖുശ്ബു വിവാഹശേഷം മതവും മാറി. സംവിധായകനും നടനുമായ സുന്ദറിനെ വിവാഹം കഴിച്ച ശേഷമാണ് ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചത്. 
 
പേരും മതവും മാറിയ ഖുശ്ബു രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. 2010 ലാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. കരുണാനിധിയുടെ ആശീര്‍വാദത്തോടെ ഖുശ്ബു ഡിഎംകെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിട്ടും ഖുശ്ബു അണ്ണാ ഡിഎംകെയില്‍ ചേരാതെ ഡിഎംകെയില്‍ ചേര്‍ന്നത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് നാല് വര്‍ഷത്തിനു ശേഷം ഡിഎംകെ ബന്ധം ഉപേക്ഷിച്ചു. മകന്‍ എം.കെ.സ്റ്റാലിന്‍ തന്നെ ഡിഎംകെയില്‍ കരുണാനിധിയുടെ പിന്‍ഗാമിയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഖുശ്ബു പരസ്യപ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞുവച്ചു, കൂക്കിവിളിച്ചു. ചെന്നൈയില്‍ വീടിനുനേരെ കല്ലേറുണ്ടായി. സ്റ്റാലിന്റെ അതൃപ്തിക്കു പാത്രമായതോടെ ഡിഎംകെയില്‍ നിന്ന് ഖുശ്ബു പടിയിറങ്ങുകയായിരുന്നു. 
 
ഡിഎംകെ വിട്ട ഖുശ്ബു 2014 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ വക്താവ് എന്ന പദവിയും ഖുശ്ബുവിന് ലഭിച്ചു. അക്കാലത്ത് ബിജെപിയെ ഖുശ്ബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, അവിടംകൊണ്ട് തീര്‍ന്നില്ല ഖുശ്ബുവിന്റെ രാഷ്ട്രീയ നിലപാടിലെ ചാഞ്ചാട്ടം. 2020 ല്‍ ഖുശ്ബു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമും മുകേഷും ആണ് മനസില്‍ എന്ന് തിരക്കഥാകൃത്തുക്കള്‍, തന്റെ കൂടെ അഭിനയിച്ച ദിലീപ് എന്ന പയ്യനെ നായകനാക്കാമെന്ന് മമ്മൂട്ടി; ഒടുവില്‍ ഖുശ്ബുവിന്റെ സിനിമയില്‍ ദിലീപ് നായകന്‍