Webdunia - Bharat's app for daily news and videos

Install App

രാജാവിനെക്കാള്‍ മുകളില്‍, ദൈവത്തിന് താഴെ - ലൂസിഫര്‍ രണ്ടാം ഭാഗം “എമ്പുരാന്‍”!

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (18:36 IST)
ലൂസിഫര്‍ രണ്ടാം ഭാഗത്തിന് എമ്പുരാന്‍ എന്ന് പേരിട്ടു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ. ആദ്യചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിനായിരുന്നു മുന്‍‌തൂക്കമെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ മുന്‍‌നിര്‍ത്തിയായിരിക്കും കഥ പോകുന്നത്.
 
ലൂസിഫറിന്‍റെ ക്ലൈമാക്സ് രംഗത്തോട് ചേര്‍ന്ന് രണ്ടാം ഭാഗത്തിന്‍റെ പേര് അവതരിപ്പിച്ചുകൊണ്ടുള്ള ടീസര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ലൂസിഫറിനേക്കാള്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രാഹണം സുജിത് വാസുദേവ് തന്നെയായിരിക്കും. പൂര്‍ണമായും ഒരു അധോലോക കഥ പറയുന്ന ചിത്രം ഒട്ടേറെ വിദേശരാജ്യങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. 
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രവും ആ കഥാപാത്രം ചെന്നുപെട്ട സാഹചര്യങ്ങളും ഈ ഫ്രാഞ്ചൈസിയിലെ ഒരു ചെറിയ ഏടാണ്. ലൂസിഫര്‍ എന്ന കഥയ്ക്ക് മുമ്പും അതിന് ശേഷവുമുള്ള കഥയായിരിക്കും എമ്പുരാന്‍ പറയുന്നത്. 
എല്‍ 2 അവതരിപ്പിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവര്‍ പങ്കെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments