‘ലൂസിഫര്‍ ഇഷ്‌ടപ്പെട്ട മലയാളികള്‍ പിഎം മോഡിയേയും സ്വീകരിക്കണം’; വിവേക് ഒബ്‌റോയി

ചൊവ്വ, 28 മെയ് 2019 (16:39 IST)
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫർ എന്ന സിനിമ കേരളീയർ സ്വീകരിച്ച പോലെ പിഎം നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തെയും സ്വീകരിക്കുമെന്ന് കരുതുന്നതായി ബോളിവുഡ് നടൻ വിവേക് ഒബ്റോയി.

ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയിൽ സമീപിക്കേണ്ട സിനിമയാണ് പിഎം നരേന്ദ്ര മോദി. ലൂസിഫര്‍ എന്ന സിനിമയേയും അതില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെയും അംഗീകരിച്ചവരാണ് മലയാളികള്‍. അതിനാല്‍ ഈ ചിത്രത്തേയും അതുപോലെ അംഗീകരിക്കുകയും കാണുകയും വേണം.

പിഎം നരേന്ദ്രമോദി കൊച്ചിയിൽ ഹൗസ് ഫുള്ളായി പ്രദർശിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ  മനസിലാക്കാൻ ഉപകരിക്കുന്ന ചിത്രമാണിതെന്നും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒബ്റോയി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ദുൽഖർ ചിത്രത്തിൽ സഹസംവിധായികയായി അനുപമ പരമേശ്വരൻ, വിശ്വസിക്കാനാകുന്നില്ലെന്ന് ഡി ക്യൂ !