Webdunia - Bharat's app for daily news and videos

Install App

'മോഹന്‍ലാലില്‍ നിന്ന് പഠിച്ചത് വലിയ ജീവിത പാഠം'; കുറിപ്പുമായി നടി ലക്ഷ്മി മഞ്ചു

കെ ആര്‍ അനൂപ്
ശനി, 14 ഓഗസ്റ്റ് 2021 (10:50 IST)
നടി ലക്ഷ്മി മഞ്ചുവുമായി മോഹന്‍ലാല്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.'ബ്രോ ഡാഡി' ഷൂട്ടിംഗിന്റെ ഒഴിവു വേളയിലായിരുന്നു തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ വീട് ലാല്‍ സന്ദര്‍ശിച്ചത്. മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ പഠിച്ചത് ഒരു ജീവിതപാഠം ആണെന്നാണ് ലക്ഷ്മി പറയുന്നത്.
 
ലക്ഷ്മിയുടെ വാക്കുകളിലേക്ക്
 
'വളരെ അപൂര്‍വ്വം പേര്‍ മാത്രമാണു ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ഒരേ പോലെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അത്തരത്തിലുള്ള ഒരാളാണ് ലാലേട്ടന്‍. അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളില്‍ നിന്ന് ഞാന്‍ പഠിച്ചത് ഒരു ജീവിത പാഠമാണ്. 
 
 നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സര്‍ഗ്ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയേണ്ടതാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Manchu (@lakshmimanchu)

 രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത... നിങ്ങള്‍ തെരഞ്ഞെടുക്കുന്ന റോളുകള്‍; എല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു. ഇപ്പോള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിച്ച് കഴിയുമ്പോള്‍, കൂടുതല്‍ മനസ്സിലാവുന്നു, ഒരു സൂപ്പര്‍സ്‌റാര്‍ എങ്ങനെയാവണം എന്ന് - എളിമയുള്ള, കരുണയുള്ള ആളാവണം എന്ന്. ഒപ്പം രസിപ്പിക്കാനും അറിയണം.
ഞങ്ങളുടെ കുടുംബത്തിലെ ഒരു സുഹൃത്ത് എന്ന നിലയില്‍ നിങ്ങളുടെ സാന്നിധ്യത്തിന് ഞങ്ങള്‍ എല്ലാവരും നന്ദിയുള്ളവരാണ്'- ലക്ഷ്മി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments