Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാളെ ഇഷ്ടപ്പെട്ടാല്‍ തുറന്നു പറയും, മുമ്പ് പറഞ്ഞിട്ടുണ്ട്,സിനിമയില്‍ നിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടോ ? ലക്ഷ്മി മേനോന്‍ പറയുന്നു

Lakshmi Menon Lakshmi Menon Love story Lakshmi Menon love Lakshmi Menon manage Lakshmi Menon wedding Lakshmi Menon news Lakshmi Menon upcoming movies chandramukhi 2 chandramukhi 2 news Tamil movies Tamil movie news Tamil actress Malayalam Tamil actress news love story

കെ ആര്‍ അനൂപ്

, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (09:11 IST)
ഏറെക്കാലത്തിനു ശേഷം 'ചന്ദ്രമുഖി 2'ലൂടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ലക്ഷ്മി മേനോന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വന്ന നടിയോട് സിനിമയില്‍ നിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടോ എന്ന് ചോദിക്കുകയുണ്ടായി.
 
ഇല്ലെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. തനിക്ക് പ്രൊപ്പോസലുകള്‍ വേണ്ട. ജീവിതത്തില്‍ സമാധാനമുണ്ട്. നന്നായി പോകുന്നുണ്ട്. അതുമതി. ഒരാളെ ഇഷ്ടപ്പെട്ടാല്‍ താന്‍ തുറന്നു പറയും. മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി മേനോന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
പത്തുവര്‍ഷത്തെ സിനിമ കരിയറില്‍ നിന്നും ഒരുപാട് പഠിച്ചു. വീഴ്ചകളും ഉയര്‍ച്ചകളും ഉണ്ടാകും. വര്‍ക്കില്‍ നൂറുശതമാനവും നല്‍കണം. സിനിമാതാരം എന്നതിനപ്പുറം സാധാരണക്കാരിയാണ് ഞാന്‍ പെരുമാറാറെന്നും മാതാപിതാക്കളാണ് അത് പഠിപ്പിച്ചുതന്നും ഇനിയും മെച്ചപ്പെടാന്‍ ഉണ്ടെന്ന ചിന്ത എപ്പോഴും വേണമെന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു. 
 
ചന്ദ്രമുഖി 2 സെപ്റ്റംബര്‍ 28നാണ് റിലീസ്. വലിയൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ലക്ഷ്മി മേനോന്‍.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാനത് പ്രതീക്ഷിച്ചതേയില്ല'; പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് നടന്‍ വിശാല്‍