Webdunia - Bharat's app for daily news and videos

Install App

സ്വന്തം ചേട്ടനായിരുന്നു... കൊല്ലം സുധിയെ ഓര്‍ത്ത് ലക്ഷ്മി നക്ഷത്ര

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (09:15 IST)
മറക്കാനാകുമോ ഈ കലാകാരനെ... ആ ചിരിയെ... ചെറുപുഞ്ചിരിയോടെ അല്ലാതെ കൊല്ലം സുധിയെ സുഹൃത്തുക്കള്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വേര്‍പാട് സഹപ്രവര്‍ത്തകരെ സങ്കടത്തിലാഴ്ത്തി.   
 
'എന്റെ സുധി ചേട്ടാ ... എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ?സ്വന്തം ചേട്ടനായിരുന്നു ...ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു'-കൊല്ലം സുധിയെ ഓര്‍ത്തുകൊണ്ട് ലക്ഷ്മി നക്ഷത്ര എഴുതി.
  
കോഴിക്കോട് വടകരയില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ തൃശ്ശൂരില്‍ വച്ചായിരുന്നു കൊല്ലം സുധി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. എതിരെ വന്ന പിക്കപ്പ് വാനുമായി കാര്‍ കൂട്ടിയിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടം നടന്നത്. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നീ ടെലിവിഷന്‍ താരങ്ങള്‍ക്കും പരിക്കേറ്റു.
 
ഒരു സ്വകാര്യ ചാനലില്‍ പരിപാടി അവതരിപ്പിച്ച് മടങ്ങുകയായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനായിരുന്നു കൊല്ലം സുധി. 2015 പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments