Webdunia - Bharat's app for daily news and videos

Install App

ലാൽ ജോസ് - സൗബിൻ ചിത്രം ദുബായിൽ, ഡിസംബർ 14ന് ഷൂട്ടിംഗ് തുടങ്ങും!

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (23:39 IST)
അറബിക്കഥയ്ക്കും ഡയമണ്ട് നെക്‌ലെയ്‌സിനും ശേഷം ദുബായ് പശ്ചാത്തലമാകുന്ന പുതിയൊരു ചിത്രവുമായി ലാൽജോസ് വീണ്ടുമെത്തുകയാണ്. സൗബിനും മംമ്തയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഡിസംബർ 14ന് ആരംഭിക്കും. പൂർണമായ ഗൾഫ് പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയായിരിക്കും ഇത്. റാസല്‍ഖൈമയിലാണ് ഷൂട്ടിംഗ് ആരംഭിക്കുക.
 
പേരിടാത്ത ചിത്രത്തിൽ സലിം കുമാറും ഹരിശ്രീ യൂസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്‌ലെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഡോ. ഇഖ്ബാൽ കുറ്റിപ്പുറവുമായി സംവിധായകൻ വീണ്ടും എത്തുമ്പോൾ പ്രതീക്ഷകൾ വലുതാണ്.
 
സൗബിനും മംമ്തയും ഭാര്യാഭർത്താക്കന്മാരായി എത്തുന്ന ചിത്രത്തിൽ മൂന്ന് കുട്ടികളും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ലാൽജോസും മംമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments