Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഗരറ്റ് വലിക്കുന്ന കാളി, ലീന മണിമേഖലയുടെ ഡോക്യുമെൻ്ററി ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന് ആക്ഷേപം

leena mani mekhala
, തിങ്കള്‍, 4 ജൂലൈ 2022 (17:13 IST)
സംവിധായിക ലീന മണിമേഖലയുടെ കാളി ഡോക്യുമെൻ്ററി പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി സിഗററ്റ് വലിക്കുന്നതായുള്ള പോസ്റ്റർ മതവികാരം വൃണപ്പെടുത്തുന്നുവെന്നും ദേവതയെ അപമാനിക്കുന്നുവെന്നുമാണ് ആക്ഷേപം.
 
സംവിധായിക ലീന മണിമേഖലയെ അറസ്റ്റ് ഹെയ്യണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. കാളി ദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതോടൊപ്പം അരിവാൾ,എൽജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതും പോസ്റ്ററിൽ കാണാം. സംവിധായിക ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. അറസ്റ്റ് ലീന മണിമേഖല ഹാഷ്ടാഗും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെത്തിയാൽ ഏറ്റവും മികച്ച കാര്യം ഇതാണ്, ബ്രാ ഊരി മാറ്റുന്ന വീഡിയോയുമായി അൻഷുല