Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലെന സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍; വീഡിയോ

Lena celebrating 25 years in cinema
, ശനി, 11 ഫെബ്രുവരി 2023 (12:10 IST)
സിനിമയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ലെന. ഇതുവരെ തന്നെ ചേര്‍ത്തുപിടിച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. അഭിനയ ജീവിതത്തിലേക്ക് കടന്നിട്ട് 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി താരം യുട്യൂബില്‍ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. അഞ്ച് ഭാഷകളിലായി 160 സിനിമകളിലാണ് ലെന അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും താരം നേടിയിട്ടുണ്ട്. 
 
മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.
 


രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ് ലെനയുടെ ശ്രദ്ധേയമായ സിനിമകള്‍. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യരുടെ മാസ് സീൻ,തുനിവ് പുതിയ ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്