Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിയോ ഒ.ടി.ടിയില്‍ എത്തുന്നത് ഈ ദിവസം,ഡിജിറ്റല്‍ അവകാശം വിറ്റു പോയത് വന്‍തുകയ്ക്ക്

Ott release OTT Leo movie Leo movie OTT

കെ ആര്‍ അനൂപ്

, വെള്ളി, 27 ഒക്‌ടോബര്‍ 2023 (14:29 IST)
ലിയോ രണ്ടാം വാരത്തിലും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ആഗോള കളക്ഷന്‍ 460 കോടി പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
'ലിയോ'യുടെ ഡിജിറ്റല്‍ അവകാശം 120 കോടി രൂപയ്ക്ക് ഒരു ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്ഫോം സ്വന്തമാക്കി. ചിത്രം ഒന്നിലധികം ഭാഷകളില്‍ സ്ട്രീം ചെയ്യും.
 
സിനിമയുടെ ഒ.ടി.ടി റിലീസെ നവംബര്‍ 21ന് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.സിനിമയുടെ OTT റിലീസിന് ഇനി മൂന്നാഴ്ചയിലേറെയുണ്ട്.ചിത്രം 7 ദിവസം കൊണ്ട് 461 കോടി രൂപ നേടി.ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 145 കോടിയോളം രൂപയാണ് ആദ്യദിനം നേടിയത്.ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ലിയോ ചിത്രത്തിലൂടെ വിജയും എത്തി. 
 
 മാത്യു തോമസ്, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈതി വില്ലന്‍ ഇനി മമ്മൂട്ടി ചിത്രത്തില്‍, വന്‍ ബജറ്റില്‍ ആക്ഷന്‍ പടം ഒരുങ്ങുന്നു