Webdunia - Bharat's app for daily news and videos

Install App

പ്രഭാകറിന് ഭാര്യയും മക്കളുമുള്ളത് അറിയില്ലായിരുന്നു, കല്യാണം നടക്കുമ്പോൾ എനിക്ക് പതിനേഴും അയാൾക്ക് 50 വയസും പ്രായം

Webdunia
വെള്ളി, 7 ഏപ്രില്‍ 2023 (18:38 IST)
ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ് അഞ്ജു പ്രഭാകർ. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മലയാളം സിനിമകളിൽ താരം തിളങ്ങിയിരുന്നു. ദീർഘനാളായി അഭിനയലോകത്ത് നിന്നും വിട്ടുനിൽക്കുന്നതാരം അടുത്തിടെ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇതിനിടെ താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 
17 വയസ്സുള്ളപ്പോൾ താൻ വിവാഹിതയായെന്നും എന്നാൽ ചതിയിലൂടെയാണ് പ്രമുഖ നടൻ തന്നെ വിവാഹം കഴിച്ചതെന്നും അഞ്ജു പറയുന്നു. പതിനേഴാം വയസ്സിൽ താൻ എടുത്ത തീരുമാനം ജീവിതത്തെ തന്നെ ഇല്ലാതാക്കിയെന്നും താരം പറയുന്നു.ഒന്നര വയസ്സുള്ളപ്പോൾ അമ്മ ഒരു സിനിമയുടെ നൂറുദിന ആഘോഷപരിപാടിയിൽ എന്നെയും കൊണ്ടുപോയിരുന്നു. അങ്ങനെയാണ് സംവിധായകൻ മഹേന്ദ്രന് എന്നെ കണ്ട് ഇഷ്ടമാകുന്നത്. അതോടെ ബാലതാരമായി എനിക്ക് സിനിമയിൽ അവസരം ലഭിച്ചു.
 
അങ്ങനെ ഒട്ടേറെ സിനിമകളിൽ ബാലതാരമായതിന് ശേഷം തമിഴ്,മലയാളം,കന്നഡ,തെലുങ്ക് സിനിമകളിൽ നായികയാകാനായി. എന്നാൽ എനിക്ക് 17 വയസ്സുള്ളപ്പോൾ ഒരു കന്നഡ സിനിമ അഭിനയിക്കാനായി ബാംഗ്ലൂരിലേക്ക് പോയതോടെ എൻ്റെ ജീവിതം തന്നെ മാറിപോയി. അന്ന് കന്നഡ സിനിമയിൽ ഹീറോയായിരുന്ന ടൈഗർ പ്രഭാകറിനോട് പൃണയമായി. അങ്ങനെ ഞാൻ അദ്ദേഹത്തോട് എൻ്റെ പ്രണയം പറയുകയും വിവാഹം ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തു.
 
 എന്നാൽ അന്ന് നടൻ മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നുവെന്നും ഇതിൽ എൻ്റെ പ്രായത്തിൽ വരുന്ന മക്കളുണ്ടെന്നോ എനിക്ക് അറിയാമായിരുന്നില്ല. ഇക്കാര്യം മറച്ച് വെച്ചുകൊണ്ട് അദ്ദേഹം എന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. അന്നെനിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ഒരു വിവാഹത്തിന് ഞാൻ തയ്യാറായിരുന്നില്ല. എനിക്ക് 17ഉം പ്രഭാകറിന് 50 വയസ്സുമായിരുന്നു അന്ന്. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവരത് വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്കുകൾ കേൾക്കാതെ ഞാൻ വീട് വിട്ടിറങ്ങി. അങ്ങനെ മാതാപിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം അഞ്ജു പറയുന്നു.
 
എന്നാൽ ഇതിനെല്ലാം ശേഷം പ്രഭാകർ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപോയി. ഇക്കാര്യം മറച്ചുവെച്ച് കൊണ്ട് എന്നെ ചതിച്ചതാണെന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു. എല്ലാം അറിഞ്ഞപ്പോഴേക്കും ഞാൻ ഗർഭിണിയായിരുന്നു. കൂടെ കഴിയാൻ താത്പര്യമില്ലാത്തതിനാൽ സ്വർണം പോലും എടുക്കാതെയാണ് അവിടെ വിട്ടിറങ്ങിയത്. അതിന് ശേഷം ഡിപ്രഷനിൽ ആയിരുന്നെന്നും പതിയെ സീരിയലുകളിൽ സജീവമാകുകയാണെന്നും അഞ്ജു പറഞ്ഞു.
 
 1996ൽ ആയിരുന്നു ടൈഗർ പ്രഭാകറുമായുള്ള അഞ്ജുവിൻ്റെ വിവാഹം. അടുത്ത വർഷം തന്നെ ഇവർ വേർപിരിഞ്ഞു.ഈ ബന്ധത്തിൽ ഇവർക്ക് അർജുൻ പ്രഭാകർ എന്നൊരു മകനുണ്ട്. 2001ൽ ടൈഗർ പ്രഭാകരനും മരണപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

അടുത്ത ലേഖനം
Show comments