Publish Date: Wed, 05 Apr 2023 (20:10 IST)
Updated Date: Wed, 05 Apr 2023 (20:12 IST)
ജനപ്രിയ നായകൻ ദിലീപിൻ്റെ 150മത് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിലെ ഹിറ്റ് സംവിധായകനായ ബേസിൽ ജോസഫാകും കോമഡി എൻ്റർടൈനറായ സിനിമ ഒരുക്കുക എന്നാണ് റിപ്പോർട്ട്. ദിലീപിൻ്റെ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു നായികയായെത്തും. തെന്നിന്ത്യയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകർ പ്രൊജക്ടിൻ്റെ ഭാഗമാകും.
2024ലാകും ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുക. നിലവിൽ അരുൺഗോപി ചിത്രമായ ബാന്ദ്രയുടെ തിരക്കുകളിലാണ് ദിലീപ്. റാഫി ഒരുക്കുന്ന വോയ്സ് ഓഫ് സത്യനാഥൻ ആണ് ദിലീപിൻ്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ബാന്ദ്രയുടെ ചിത്രീകരണത്തിന് ശേഷം രതീഷ് രഘുനാഥൻ ഒരുക്കുന്ന ചിത്രവും അതിന് ശേഷം നടനും സംവിധായകനുമായ വിനീത് ഒരുക്കുന്ന ചിത്രത്തിലും ദിലീപ് അഭിനയിക്കും. ഇതിന് ശേഷമാകും ബേസിൽ പ്രൊജക്ട് ആരംഭിക്കുക.