Webdunia - Bharat's app for daily news and videos

Install App

പുലി കടുവ ആയതെങ്ങനെ? ലാൽ വെളിപ്പെടുത്തുന്നു

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൈശാഖ് സിനിമയാണ് പുലിമുരുകൻ. ചിത്രത്തിൽ പുലിയുമായുള്ള ലാലിന്റെ സംഘട്ടന രംഗം ഉണ്ടെന്ന് പറഞ്ഞതോടെ ആരാധകർ ആവേശത്തിലായി. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ ആരാധകർ ഞെട്ടി, പുലിമുരുകനിൽ പുലിയ്ക്ക് പകരം കട

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (13:17 IST)
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൈശാഖ് സിനിമയാണ് പുലിമുരുകൻ. ചിത്രത്തിൽ പുലിയുമായുള്ള ലാലിന്റെ സംഘട്ടന രംഗം ഉണ്ടെന്ന് പറഞ്ഞതോടെ ആരാധകർ ആവേശത്തിലായി. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ ആരാധകർ ഞെട്ടി, പുലിമുരുകനിൽ പുലിയ്ക്ക് പകരം കടുവ.
 
ഇതിനെതുടർന്ന് പലരും പുലിമുരുകനെ സോഷ്യൽ മീഡിയ വഴി പരിഹസിക്കുകയും ചെയ്തു. ചിത്രത്തിലെ സഘട്ടന രംഗങ്ങള്‍ യഥാര്‍ത്ഥ പുലിയെ വച്ച് തന്നെ ചിത്രീകരിയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുലിയുടെ വേഗതയ്‌ക്കൊപ്പം നീങ്ങാന്‍ കഴിയാത്തതിനാലാണ് പുലിയ മാറ്റി കടുവയെ ആക്കിയതെന്ന് മോഹൻലാൽ വെളിപ്പെടുത്തുന്നു. കൂടാതെ കടുവയെ വരയന്‍ പുലി എന്നും വിളിക്കാറുണ്ട്.
 
പുലിമുരുകൻ കാട്ടിലാണ് ജീവിക്കുന്നതെങ്കിലും നിഷ്കളങ്കനാണെന്നും ചിത്രത്തിൽ കടുവയാണ് വില്ലനെന്നും ലാൽ പറഞ്ഞു. സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഉൾക്കാടുകളിലാണ്. ആനയിറങ്ങുമെന്നതിനാൽ അഞ്ചു മണിക്ക് മുൻപേ പാക്കപ്പ് പറയും. എങ്കിലും പലപ്പോഴും ടീമിനെ ആന ആക്രമിക്കാറുണ്ടെന്നും ലാൽ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments