Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയദിനത്തില്‍ ലിപ് ലോക്ക് ചുംബനവുമായി ചാക്കോച്ചന്‍; വീഡിയോ

Kunchako Boban
, തിങ്കള്‍, 14 ഫെബ്രുവരി 2022 (16:57 IST)
പ്രണയദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍. പുതിയ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയാണ് ചാക്കോച്ചന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തീവ്ര പ്രണയവും ലിപ് ലോക്കുമായാണ് ഒറ്റ് എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയദിനമായ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പുറത്തുവിട്ടു.
 


കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ ഒരേ നോക്കില്‍ എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് ഇന്ന് റിലീസ് ചെയ്തത്. നടി ഇഷ റെബയ്ക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ ലിപ് ലോക്ക് രംഗത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന 'ഒറ്റ്' തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. തമിഴില്‍ 'രെണ്ടഗം' എന്ന പേരിലാണ് ഒരുങ്ങുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകല്‍ സൂര്യനെ നോക്കി ഷൂട്ട്, രാത്രി സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം,പരിമിതികളെ പോസ്സിറ്റിവാക്കി 'മിഷന്‍ സി' ടീം