തമിഴ്‌നാട്ടില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ആയുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രജനികാന്തും കമല്‍ഹാസനും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തില്‍ എത്തിയാണ് നടന്മാര്‍ വോട്ട് ചെയ്തത്. നടന്‍ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ എന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
കില്‍പ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതിയ്ക്ക് വോട്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പോളിംഗ് ഇന്നാണ് തുടങ്ങിയത്.
അജിത് കുമാര്‍, ശിവകാര്‍ത്തികേയന്‍, ഗൗതം കാര്‍ത്തിക്, സംവിധായകരായ സുന്ദര്‍ സി, വെട്രി മാരന്‍, ശശികുമാര്‍ തുടങ്ങി പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
രജനികാന്ത് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസനും തന്റെ അവകാശം വിനിയോഗിച്ചു.