Lokah Chapter One: Chandra: തുടരും, എമ്പുരാൻ, മഞ്ഞുമ്മൽ എല്ലാം വീണു ! ആ റെക്കോർഡ് സ്വന്തം പേരിലാക്കി ലോക ചാപ്റ്റർ 1: ചന്ദ്ര

ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്.

നിഹാരിക കെ.എസ്
ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (08:59 IST)
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ വൺ: ചന്ദ്ര ഇൻഡസ്ട്രി ഹിറ്റ് ആയി മാറുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്.
 
റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ സിനിമ 250 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ചിത്രം ഇപ്പോഴിതാ ഒരു പുത്തൻ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമ എന്ന ഖ്യാതിയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര സ്വന്തമാക്കിയത്.
 
ബുക്ക് മൈ ഷോയിൽ നിന്നും ഇതുവരെ 4.56 മില്യൺ ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. റിലീസ് ചെയ്ത് 19 ദിവസത്തെ കണക്കാണിത്. തുടരും, എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി മലയാള സിനിമയിലെ വമ്പൻ പടങ്ങളെ എല്ലാം വീഴ്ത്തിയാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 
 
ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമകൾ:
 
1 ലോക ചാപ്റ്റർ 1 - 4.56 മില്യൺ* (19 ദിവസം)
 
2 തുടരും - 4.52 മില്യൺ
 
3 മഞ്ഞുമ്മൽ ബോയ്സ് - 4.32 മില്യൺ
 
4 എമ്പുരാൻ -3.78 മില്യൺ
 
5 ആവേശം - 3.02 മില്യൺ
 
6 ആടുജീവിതം - 2.92 മില്യൺ
 
7 പ്രേമലു - 2.44 മില്യൺ
 
8 എആർഎം - 1.89 മില്യൺ
 
9 മാർക്കോ - 1.81 മില്യൺ
 
10 ​ഗുരുവായൂരമ്പല നടയിൽ- 1.7 മില്യൺ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

അടുത്ത ലേഖനം
Show comments