Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kaantha: ലോകയ്ക്ക് വേണ്ടി വഴിമാറി കാന്ത; എന്തുകൊണ്ട് ഈ തീരുമാനം? ദുൽഖർ പറയുന്നു

Dulquer Salmaan Kaantha Teaser, Kaantha Teaser Malayalam, Dulquer Salmaan Birthday

നിഹാരിക കെ.എസ്

, ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (13:28 IST)
ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന തെലുങ്ക് സിനിമയാണ് കാന്ത. കാന്തയുടെ റിലീസ് തീയതി മാറ്റാൻ കാരണം ലോക സിനിമയുടെ വിജയമാണെന്നും ദുൽഖർ വ്യക്തമാക്കി. 'ലോക'യുടെ ടീമിനൊപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോക'യ്ക്ക് ലഭിച്ച വലിയ പ്രേക്ഷക പ്രതികരണം കണ്ടപ്പോൾ, ആ വിജയം ആസ്വദിക്കാൻ കൂടുതൽ സമയം നൽകാനും, അതിന് തടസ്സമുണ്ടാക്കാതെ 'കാന്ത'യുടെ റിലീസ് മാറ്റിവെക്കാനും തീരുമാനിക്കുകയായിരുന്നു.
 
"ഞങ്ങൾ ആദ്യം വിചാരിച്ചിരുന്നത് സെപ്റ്റംബർ പകുതിയോടെ 'കാന്ത'യുടെ റിലീസ് നടത്താനാണ്. പക്ഷേ 'ലോക' ഇത്ര വലിയ വിജയം നേടുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ, ഈ സിനിമയ്ക്ക് ബ്രീത്തിങ്ങ് സ്പേസ് നൽകണം, പുതിയ സിനിമകൾ അതിന്റെ വഴിയിൽ വരാൻ പാടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു." ദുൽഖർ പറഞ്ഞു.
 
കാന്തയുടെ ആശയം ആറു വർഷങ്ങൾക്ക് മുമ്പ്, 2019-ൽ താൻ ആദ്യമായി കേട്ടതാണെന്നും, അന്നുമുതൽ താൻ ഈ പ്രൊജക്ടിനൊപ്പമുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തി. 'കാന്ത' ഒരു ക്ലട്ടർ ബ്രേക്കായിരിക്കുമെന്ന് നടനും നിർമാതാവുമായ ദുൽഖർ സൽമാൻ. കാന്ത ഒരു സാധാരണ സിനിമ ആയിരുന്നില്ലെന്നും അത് ഷൂട്ട് ചെയ്ത രീതി പോലും വ്യത്യസ്തമായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. 
 
 "ഞങ്ങൾ ഒരു ടീം എന്ന നിലയിൽ ഇത്രയും കാലം ഇതിനെക്കുറിച്ച് ആലോചിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. കാരണം ഇത് വളരെ ആകാംക്ഷയുള്ള ഒരു വിഷയമായിരുന്നു. ഞങ്ങൾക്ക് ഒരു സാധാരണ സിനിമയായി ഇത് ഒരിക്കലും തോന്നിയിരുന്നില്ല. ഷൂട്ട് ചെയ്ത രീതി പോലും സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിൽ പോലും ചതിക്കില്ല, ധനുഷിനെ ചതിക്കുന്ന റോൾ ഒഴിവാക്കി: ജി വി പ്രകാശ് കുമാർ