ലോകേഷ് കനകരാജ് ബോളിവുഡിലേക്കെന്ന് റിപ്പോർട്ട്. ലോകേഷ് ഒരുക്കുന്നബോളിവുഡ് ചിത്രത്തിൽ സൽമാൻ ഖാൻ നായകനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെലുങ്കിലെ പ്രമുഖ നിർമാണകമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.
നിലവിൽ മറ്റ് ചില പ്രൊജക്ടുകളുടെ തിരക്കിലാണ് ലോകേഷ്. ഇതിനെല്ലാം ശേഷമാകും ഹിന്ദി ചിത്രത്തിലേക്ക് കടക്കുക. വിജയ് നായകനായെത്തുന്ന ദളപതി 67 ആണ് ലോകേഷിൻ്റെ അടുത്ത ചിത്രം. അതേസമയം ലോകേഷിൻ്റെ ഹിന്ദി ചിത്രത്തെ പറ്റി ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
കമൽഹാസൻ നായകനായെത്തിയ വിക്രമാണ് ലോകേഷിൻ്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം തമിഴ്നാട്ടിലെ ബോക്സോഫീസ് റെക്കോർഡുകൾ എല്ലാം തന്നെ തകർത്തിരുന്നു.