Webdunia - Bharat's app for daily news and videos

Install App

റിലീസ് ചെയ്ത് 5 ദിവസം, 50 കോടി ക്ലബ്ബിലെത്തി സായി പല്ലവിയുടെ ലൗവ് സ്റ്റോറി

കെ ആര്‍ അനൂപ്
ശനി, 2 ഒക്‌ടോബര്‍ 2021 (13:02 IST)
നാഗചൈതന്യ - സായ് പല്ലവി ചിത്രം ലൗവ് സ്റ്റോറിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യദിനം തന്നെ 10 കോടി രൂപ നേടാന്‍ സിനിമയ്ക്കായി.
 
30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് അഞ്ച് ദിവസം കൊണ്ട് മാത്രം 50 കോടി ക്ലബ്ബില്‍ എത്താനായി.
 
 ലൗവ് സ്റ്റോറിയുടെ വിജയം തെലുങ്ക് സിനിമാ ലോകത്തിന് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.ഒടിടി പ്ലാറ്റ്ഫോമുകളില്‍ നല്ല ഓഫറുകള്‍ ലഭിച്ചിട്ടും തിയേറ്ററുകളില്‍ തന്നെ ചിത്രം എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍.
 
രേവന്തായി നാഗചൈത്യയും മൗനികയായി സായ് പല്ലവിയും വേഷമിടുന്നു. പ്രണയത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ജാതീയതയും കുറിച്ചും സിനിമ പറയുന്നുണ്ട്.സായി പല്ലവിയുടെ മനോഹരമായ സൂംബ നൃത്തച്ചുവടുക ലൗ സ്റ്റോറിയുടെ മറ്റൊരു ആകര്‍ഷണം.
 
ഫിദ എന്ന ചിത്രത്തിനുശേഷം സായി പല്ലവിയുടെ കൂടെ സംവിധായകന്‍ ശേഖര്‍ കമൂല ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം, തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി

Kerala Weather: പതുക്കെ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറി; നടപടി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

അടുത്ത ലേഖനം
Show comments