Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകൾ വീണ്ടും സജീവം, സായ് പല്ലവി-നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി സൂപ്പർ ഹിറ്റ്, ആദ്യ ദിന കളക്‌ഷൻ 10 കോടി!

തിയേറ്ററുകൾ വീണ്ടും സജീവം, സായ് പല്ലവി-നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി സൂപ്പർ ഹിറ്റ്, ആദ്യ ദിന കളക്‌ഷൻ 10 കോടി!
, ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (10:21 IST)
ഒരിടവേളയ്ക്ക് ശേഷം ആന്ധ്രയിലും തെലങ്കാനയിലും തിയേറ്ററുകൾ സജീവമാകുന്നു. വെള്ളിയാഴ്ച്ച റീലീസ് ചെയ്‌ത നാഗചൈതന്യ-സായ് പല്ലവി ചിത്രം ലവ്‌ സ്റ്റോറി 10 കോടി ഓൾ ഇന്ത്യ ഗ്രോസ് കളക്‌ഷനാണ് റിലീസ് ദിനത്തിൽ നേടിയത്. തിയേറ്ററുകളെല്ലാം ഹൗസ്‌ഫുൾ പ്രദർശനവുമായി മുന്നേരുകയാണ്.
 
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ വിജയമാണ് ലവ് സ്റ്റോറിയുടേത്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി ആദ്യദിനം 6.94 കോടിയാണ് ചിത്രം നേടിയത്. ശേഖർ കമൂല ഒരുക്കിയ ചിത്രത്തിൽ ദേവയാനി,രാജ് കനകല,ഈശ്വരി റാവു എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞ് ജനിച്ചത് വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം, പിതൃത്വത്തെ കുറിച്ച് വെളിപ്പെടുത്താതെ രേവതി; ഗോസിപ്പുകളെ നേരിട്ടത് ശക്തമായി