Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീഷ്മ പര്‍വ്വം എട്ട് നിലയില്‍ പൊട്ടുമെന്ന് കമന്റ്; നാളെ ഇവിടെ തന്നെ കാണണമെന്ന് നടി മാലാ പാര്‍വ്വതി

Maala Parvathy
, ബുധന്‍, 2 മാര്‍ച്ച് 2022 (10:00 IST)
ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രകോപന കമന്റുമായി വന്നയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി മാലാ പാര്‍വ്വതി. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം നാളെ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാലാ പാര്‍വ്വതി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഭീഷ്മ പര്‍വ്വത്തിന്റെ പോസ്റ്റര്‍ മാലാ പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്ക് കവര്‍ ചിത്രമാക്കി. ഇതിനു താഴെ വന്ന മോശം കമന്റിനാണ് താരം കലക്കന്‍ മറുപടി കൊടുത്തത്. 
 
'മുല്ല പൂവ്' എന്ന ഫേക്ക് ഐഡിയില്‍ നിന്ന് ഭീഷ്മ പര്‍വ്വം എട്ട് നിലയില്‍ പൊട്ടാന്‍ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന കമന്റാണ് മാലാ പാര്‍വ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്. ഉടനെ തന്നെ ഇതിനു മറുപടിയുമായി മാലാ പാര്‍വ്വതി എത്തി. 
 
'നാളെ ഇവിടെ തന്നെ കാണണം..പൊയ്ക്കളയരുത്' എന്നാണ് മാലാ പാര്‍വ്വതിയുടെ മറുപടി. മാലാ പാര്‍വ്വതിയുടെ റിപ്ലെ ആരാധകര്‍ ഏറ്റെടുത്തു. 
 
മമ്മൂട്ടി മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പാട്ടുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ അല്ല സുരേഷ് ഗോപി, ബിഗ് ബോസ് നാലാം സീസണില്‍ പുതിയ അവതാരകന്‍ ?