Webdunia - Bharat's app for daily news and videos

Install App

സിനിമയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു യുട്യൂബില്‍ മോശമായി പ്രചരിപ്പിച്ചു; നടി മാലാ പാര്‍വതിയുടെ പരാതിയില്‍ അന്വേഷണം

സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു യുട്യൂബ് വഴി മോശം രീതിയില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി.

രേണുക വേണു
ബുധന്‍, 8 ജനുവരി 2025 (09:55 IST)
യുട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. 
 
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു യുട്യൂബ് വഴി മോശം രീതിയില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഒന്നിലേറെ യുട്യൂബ് അക്കൗണ്ടുകള്‍ക്കെതിരെ പരാതിയുണ്ട്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിനു കൈമാറി.
 
തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. നടിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യുട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Boby Chemmannur - Honey Rose Issue: മാനേജര്‍ വഴി ഒരിക്കല്‍ താക്കീത് നല്‍കി, വില വെച്ചില്ല; ഓവറായപ്പോള്‍ ഹണിയുടെ 'പൂട്ട്'

കേസെടുത്തതിനു പിന്നാലെ പ്രതിരോധത്തിലായി ബോബി ചെമ്മണ്ണൂര്‍; അറസ്റ്റ് പേടി !

ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

അടുത്ത ലേഖനം
Show comments