Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറിച്ച് വെച്ചോളു, യാഷിന്റെ ടോക്‌സിക് ഞെട്ടിക്കും, ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയില്‍ നാഴികകല്ലാകും

Toxic

അഭിറാം മനോഹർ

, ചൊവ്വ, 7 ജനുവരി 2025 (13:14 IST)
Toxic
ബ്രഹ്മാണ്ഡ ഹിറ്റ് സിനിമയായ കെജിഎഫിന് ശേഷം സൂപ്പര്‍ താരം യാഷ് നായകനായി ഒരുങ്ങുന്ന ടോക്‌സിക്കിന്റെ ടീസര്‍ ഗ്ലിമ്പ്‌സ് ജനുവരി 8ന് റിലീസ് ചെയ്യും. യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രാവിലെ 10:30ന് പുറത്ത് വിടാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട മോഷന്‍ പോസ്റ്ററിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.
 
 ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ അധോലോക നായകനായാകും യാഷ് എത്തുക. തൊപ്പി വെച്ച് വിന്റേജ് കാറില്‍ ചാരി സിഗാര്‍ വലിച്ചുകൊണ്ട് പുറം തിരിഞ്ഞുനില്‍ക്കുന്ന യാഷിന്റെ ചിത്രമാണ് മോഷന്‍ പോസ്റ്ററിലുള്ളത്. പഴയ ടൈം പിരീഡില്‍ ഗോവ കേന്ദ്രീകരിച്ചുള്ള ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയാകും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രിട്ടീഷ് ടിവി ഷോയായ പീക്കി ബ്ലൈന്‍ഡേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സൂചനയുണ്ട്.
 
 ഹിസ് അണ്‍റ്റെയിംഡ് പ്രെസന്‍സ് ഈസ് യുവര്‍ എക്‌സിസ്റ്റന്‍ഷ്യല്‍ ക്രൈസിസ് എന്നാണ് പോസ്റ്റര്‍ വാചകമായി കൊടുത്തിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കിയാര അദ്വാനിയും നയന്‍താരയും അടങ്ങുന്ന വലിയ താരനിര തന്നെ സിനിമയിലുണ്ട്. നിലവില്‍ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണനായും യാഷ് അഭിനയിക്കുന്നുണ്ട്. രണ്‍ബീര്‍ കപൂറും സായ് പല്ലവിയും രാമനും സീതയുമാകുന്ന സിനിമയുടെ നിര്‍മാണ പങ്കാളി കൂടിയാണ് യാഷ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാശി പിടിച്ച് നേടിയെടുത്ത വിവാഹം, വീട്ടുകാർ എതിരായിരുന്നു: ബാലയുമായുള്ള അമൃതയുടെ വിവാഹം നടന്നതിനെ കുറിച്ച് അഭിരാമി