Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കയ്‌പേറിയ കഥ, 'മധുരം' ഫീല്‍ ഗുഡ് ചിത്രം, ട്രെയിലര്‍

പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കയ്‌പേറിയ കഥ, 'മധുരം' ഫീല്‍ ഗുഡ് ചിത്രം, ട്രെയിലര്‍

കെ ആര്‍ അനൂപ്

, ശനി, 11 ഡിസം‌ബര്‍ 2021 (09:01 IST)
ഒരു ആശുപത്രി, മുമ്പൊന്നും കണ്ടിട്ടില്ലാത്ത കുറച്ച് മനുഷ്യര്‍ അവര്‍ പരസ്പരം സ്‌നേഹം പങ്കു വെയ്ക്കുന്നു സഹായിക്കുന്നു.പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കയ്‌പേറിയ കഥ എന്നാണ് നിര്‍മാതാക്കള്‍ മധുരത്തെ കുറിച്ച് പറഞ്ഞത്. വൈകുന്നേരം 5 മണിക്ക് ട്രെയിലര്‍ പുറത്തുവരും.ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫീല്‍ ഗുഡ് ചിത്രം എന്ന് തോന്നിക്കുന്ന ട്രെയിലര്‍ പുറത്തുവന്നു.
സോണി ലിവ്വില്‍ സ്ട്രീമിംഗ് അടുത്തുതന്നെ തുടങ്ങും.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌റ്റൈലിഷായി സാനിയ, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു