Maharaja social media review: അടുത്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്,പോസിറ്റീവ് റിവ്യൂകളോടെ തുടങ്ങി വിജയ് സേതുപതിയുടെ 'മഹാരാജ'

കെ ആര്‍ അനൂപ്
വെള്ളി, 14 ജൂണ്‍ 2024 (12:18 IST)
വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രം 'മഹാരാജ' തിയേറ്ററുകളില്‍ എത്തി.ലോകമെമ്പാടുമുള്ള 1900 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ആരംഭിച്ചത്. പോസിറ്റീവ് റിവ്യൂകളോടെ തുടങ്ങാന്‍ സിനിമയ്ക്കായി.സമീപകാലത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമാണ് ഇതെന്ന് ആരാധകര്‍ പറയുന്നു.
 
വിജയ് സേതുപതിയുടെ 50-ാം ചിത്രമായ 'മഹാരാജ' ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറുകയാണ്. 'മഹാരാജ' തമിഴിലും തെലുങ്കിലും റിലീസ് ചെയ്തു.മികച്ച കാസ്റ്റിംഗും മികച്ച തിരക്കഥയും അവിസ്മരണീയമായ സംഗീതവും കൊണ്ട് 'മഹാരാജ' ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിജയ് സേതുപതി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ 'മഹാരാജ' പോലുള്ള സിനിമകള്‍ താരം തുടര്‍ന്നും ചെയ്യമെണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നു.ഹൃദയസ്പര്‍ശിയായ ഒരു ക്ലൈമാക്സും ശക്തമായ സന്ദേശവും നല്‍കുന്നുണ്ട്.
അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കൊരങ്ങു ബൊമ്മെ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി, മുനിഷ്‌കാന്ത്, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി.എല്‍.തേനപ്പന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. അജനീഷ് ലോക്‌നാഥ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. അജനീഷ് ഒരുക്കിയ കാന്താരയിലെ പാട്ടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
സുതന്‍ സുന്ദരവും ജഗദീഷ് പളനിച്ചാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments