Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ അന്തരിച്ചു

Mahesh Babu's father Krishna passes Away
, ചൊവ്വ, 15 നവം‌ബര്‍ 2022 (10:20 IST)
വിഖ്യാത തെലുങ്ക് നടനും സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80 വയസ്) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാല് മണിയോടെ ഹൈദരബാദിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. 
 
350 ഓളം സിനിമകളില്‍ അഭിനയിച്ച ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂര്‍ത്തി എന്ന കൃഷ്ണ ഒരുകാലത്ത് തെലുങ്കിലെ മിന്നും താരമായിരുന്നു. സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 
 
കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023ലെ ഓസ്കർ എൻട്രി, കാനിൽ പ്രദർശിപ്പിച്ച ആദ്യ പാക് ചിത്രം: ജോയ് ലാൻഡ് പാകിസ്ഥാൻ നിരോധിച്ചതെന്തുകൊണ്ട്