Webdunia - Bharat's app for daily news and videos

Install App

ആരും വിഷമിക്കണ്ട, ഞാൻ അടിപൊളിയായി തിരിച്ചെത്തും: ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി മഹെഷ് കുഞ്ഞുമോൻ

Webdunia
വെള്ളി, 23 ജൂണ്‍ 2023 (14:35 IST)
കൊല്ലം സുധിക്കൊപ്പം അപകടത്തില്‍ പെട്ട മിമിക്രി കലാകാരനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യത്തില്‍ പുരോഗതി. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
 
മുഖത്തെ പരിക്കുകളെ തുടര്‍ന്ന് 9 മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്. താന്‍ സുഖം പ്രാപിച്ചുവരുന്നതായുള്ള വിവരം മഹേഷ് തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇതാദ്യമായാണ് മഹേഷ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. താന്‍ അടിപൊളിയായി തിരിച്ചുവരുമെന്നും തനിക്കായി പ്രാര്‍ഥിക്കണമെന്നും മഹേഷ് വീഡിയോയില്‍ പറയുന്നു.
 
എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടൂം നന്ദി പറയുകയാണ്. മിമിക്രിയാണ് എന്റെ ജീവിതം. എന്നെ നിങ്ങള്‍ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും മിമിക്രിയിലൂടെയാണ്. ഇനി കുറച്ച് നാളാഇ റെസ്റ്റാണ്. നിങ്ങള്‍ ആരും വിഷമിക്കേണ്ട. പഴയതിലും അടിപൊളിയായി ഞാന്‍ തിരിച്ചെത്തും. നിങ്ങള്‍ എല്ലാവരും പിന്തുണയ്ക്കണം. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണ്. വീഡിയോയില്‍ മഹേഷ് കുഞ്ഞുമോന്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്ന് സരിന്‍

'യഹ്യ സിന്‍വറിനെ ഞങ്ങള്‍ വകവരുത്തി'; ഹമാസ് തലവന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

ദിവ്യയുടെ രാജി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്; മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കും

പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോ ഡൈവർക്ക് 6 വർഷം കഠിന തടവ്

കണ്ണൂരില്‍ സ്‌കൂളില്‍ ഉപയോഗശൂന്യമായി കിടന്ന കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവം; വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

അടുത്ത ലേഖനം
Show comments