ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 292 ആയി ഉയര്‍ന്നു. പശ്ചിമ ബംഗാള്‍ സ്വദേശി പല്‍തു നസ്‌കര്‍ ആണ് മരിച്ചത്. ഇദ്ദേഹം ജൂണ്‍ 17 മുതല്‍ വെന്റിലേറ്ററിലായിരുന്നു. അതേസമയം അപകടത്തില്‍ പരിക്കേറ്റ 12 പേര്‍ ഇപ്പോഴും ഐസിയുവിലാണ്.
ഒഡിഷയിലെ ബാലസോറിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയതാണ് വന്‍ അപകടത്തിനു കാരണം. പാളം തെറ്റിയ ബോഗികളിലേക്ക് അതിവേഗത്തില്‍ വരുകയായിരുന്ന ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ ഏതാനും ബോഗികള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മുകളിലേക്ക് കയറി.